Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arts And Cultural

വി​ദ്യാ​ർ​ഥി​ക​ളി​ൽ ക​ലാ-​സാം​സ്കാ​രി​ക ബോ​ധം വ​ള​ർ​ത്ത​ണം: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി

ക​​​ണ്ണൂ​​​ർ: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ക​​​ലാ-​​​സാം​​​സ്കാ​​​രി​​​ക ബോ​​​ധം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ ല​​​ഹ​​​രി പോ​​​ലു​​​ള്ള ആ​​​പ​​​ത്തി​​​ലേ​​​ക്ക് പോ​​​കാ​​​നി​​​ട​​​യാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള മോ​​​ഡ​​​ല്‍ റെ​​​സി​​​ഡ​​​ന്‍​ഷ്യ​​​ല്‍ സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ക​​​ലാ​​​മേ​​​ള ‘സ​​​ര്‍​ഗോ​​​ത്സ​​​വം 2025’ ക​​​ണ്ണൂ​​​ര്‍ ക​​​ള​​​ക്ട​​​റേ​​​റ്റ് മൈ​​​താ​​​നി​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

കെ.​​​വി. സു​​​മേ​​​ഷ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.​​​എം.​​​വി​​​ജി​​​ൻ എം​​​എ​​​ൽ​​​എ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. ക​​​ണ്ണൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ല​​​ർ അ​​​ഡ്വ. ലി​​​ഷാ ദീ​​​പ​​​ക്, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​മി​​​ഥു​​​ൻ പ്രേം​​​രാ​​​ജ്, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​എ​​​സ്. ശ്രീ​​​രേ​​​ഖ, ക​​​ണ്ണൂ​​​ർ നോ​​​ർ​​​ത്ത് എ​​​ഇ​​​ഒ ഇ​​​ബ്രാ​​​ഹിം കു​​​ട്ടി ര​​​യ​​​രോ​​​ത്ത്, വി​​​വി​​​ധ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.​​​ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്വാ​​​ഗ​​​ത സം​​​ഗീ​​​ത ശി​​​ല്പം അ​​​ര​​​ങ്ങേ​​​റി.

സെ​​​ന്‍റ് മൈ​​​ക്കി​​​ള്‍​സ് ആം​​​ഗ്ലോ ഇ​​​ന്ത്യ​​​ന്‍ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്നു പ്ര​​​ധാ​​​ന വേ​​​ദി​​​യി​​​ലേ​​​ക്ക് വ​​​ര്‍​ണാ​​​ഭ​​​മാ​​​യ ഘോ​​​ഷ​​​യാ​​​ത്ര​​​യും ന​​​ട​​​ന്നു. ആ​​​ദി​​​വാ​​​സി പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ളു​​​ടെയും തു​​​ടി​​​താ​​​ള​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഘോ​​​ഷ​​​യാ​​​ത്ര. നേ​​​ര​​​ത്തേ ക​​​ള​​​ക്ട​​​റേ​​​റ്റ് മൈ​​​താ​​​നി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ക​​​ലാ​​​തി​​​ല​​​കം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഞാ​​​റ​​​നീ​​​ല സി​​​ബി​​​എ​​​സ്ഇ എം​​​ആ​​​ർ​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി ബി. ​​​ദീ​​​പ്തി കൊ​​​ടി​​​യേ​​​റ്റി​​​യ​​​തോ​​​ടെ​​​യാ​​​ണ് മേ​​​ള​​​യ്ക്ക് തു​​​ട​​​ക്ക​​​മാ​​​യ​​​ത്.

പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള 22 മോ​​​ഡ​​​ല്‍ റ​​​സി​​​ഡ​​​ന്‍​ഷ്യ​​​ല്‍ സ്‌​​​കൂ​​​ളി​​​ലെ​​​യും 120 ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലെ​​​യും 1500ല​​​ധി​​​കം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ക​​​ള​​​ക്ട​​​റേ​​​റ്റ് ഗ്രൗ​​​ണ്ട്, മു​​​നി​​​സി​​​പ്പ​​​ൽ ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, മ​​​ഹാ​​​ത്മാ മ​​​ന്ദി​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യു​​​ള്ള നാ​​​ലു വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണ് മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​രം. മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന​​​വ​​​കു​​​പ്പ് ന​​​ഗ​​​ര​​​ത്തി​​​ലെ ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ലാ​​​യു​​​ള്ള ലോ​​​ഡ്ജു​​​ക​​​ളി​​​ലാ​​​ണ് താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up